പരിണാമസംബന്ധിയായ ജീവശാസ്ത്രവും കോവിഡ് മഹാമാരിയും
ആൾക്കുരങ്ങുകളിൽ മനുഷ്യ സമാനമായ ഏഴ് സ്പീഷീസുകൾ ഉണ്ടായിരുന്നതിൽ ഇപ്പോൾ അവശേഷിക്കുന്നത് നാലെണ്ണമാണ് – ഗോറില്ലകൾ, ഒറാങ്ങൂട്ടാൻ, ചിമ്പാൻസികൾ, ശാന്ത സ്വഭാവികളായ ബൊനോബോകൾ (Bonobo). കോംഗോയിലെ ഉൾക്കാടുകളിൽ കാണപ്പെടുന്ന ബൊനോബൊ കുരങ്ങുകളിലെ സാമൂഹിക സ്വഭാവ വിശേഷങ്ങളുടെ പഠനങ്ങളിലൂടെ ലോകപ്രശസ്തയായ ഒരു പ്രൈമറ്റോളജിസ്റ്റ് (primatologist) ആണ് ഇസബെൽ ബെഹ്ങ്കെ (Isabel Behncke). ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സുവോളജിയിൽ...