പരിണാമസംബന്ധിയായ ജീവശാസ്ത്രവും കോവിഡ് മഹാമാരിയും

ആൾക്കുരങ്ങുകളിൽ മനുഷ്യ സമാനമായ ഏഴ് സ്പീഷീസുകൾ ഉണ്ടായിരുന്നതിൽ ഇപ്പോൾ അവശേഷിക്കുന്നത് നാലെണ്ണമാണ് – ഗോറില്ലകൾ, ഒറാങ്ങൂട്ടാൻ, ചിമ്പാൻസികൾ, ശാന്ത സ്വഭാവികളായ ബൊനോബോകൾ (Bonobo). കോംഗോയിലെ ഉൾക്കാടുകളിൽ കാണപ്പെടുന്ന ബൊനോബൊ കുരങ്ങുകളിലെ സാമൂഹിക സ്വഭാവ വിശേഷങ്ങളുടെ പഠനങ്ങളിലൂടെ ലോകപ്രശസ്തയായ ഒരു പ്രൈമറ്റോളജിസ്റ്റ് (primatologist) ആണ് ഇസബെൽ ബെഹ്ങ്കെ (Isabel Behncke). ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സുവോളജിയിൽ...

ശാസ്ത്ര ഗവേഷണത്തിൽ നിർമ്മിതബുദ്ധി

ആധുനിക ശാസ്ത്രം അതിന്റെ ചരിത്രം ആരംഭിക്കുന്നത് ഗലിലിയോ ഗലീലിയുടെ വരവോടേയാണല്ലോ? എന്ത് കാര്യവും അളന്ന് തിട്ടപ്പെടുത്തണം, അതിന് സാധിക്കാത്തവയെ അങ്ങിനെയാക്കിത്തീർക്കണം എന്നതദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടായിരുന്നു. പരീക്ഷണ നിരീക്ഷണങ്ങൾക്കൊപ്പം എക്കാലവും നിലനിന്നിരുന്ന യുക്തിചിന്തയും കൂടെ സമ്മിശ്രണം ചെയ്തപ്പോൾ ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രം അവിടെ ഉരുത്തിരിഞ്ഞു. ഈ മിശ്രണം ഏതളവിൽ വേണമെന്ന കാര്യത്തിൽ ധാരാളം അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും, ഏതാണ്ടെല്ലാ ഗവേഷണ...

5ജി ലോകമഹായുദ്ധം?

മൊബൈൽ സാങ്കേതികവിദ്യയുടെ പേരിൽ ലോകം രണ്ട് ധ്രുവങ്ങളിലായി നിന്നൊരു പോരാട്ടം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ചന്ദ്രയാൻ - 2 ആകാശത്തേക്ക് ഉയരുന്ന സമയത്ത് രാജ്യത്തിനു പുറത്ത് ഒരു വർക്ക്ഷോപ്പിൽ പങ്കെടുക്കുകയായിരുന്നു. ഹോങ്കോങ്ങിൽ നിന്നുള്ള പത്ര പ്രവർത്തകനായ ഗാരി ലിയു നയിച്ച ഈ വർക്ക്ഷോപ്പിന്റെ വിഷയം ഇതേ തലക്കെട്ടിലായിരുന്നു. പങ്കെടുത്തവരിൽ നിന്ന് തന്നെ പാനലിസ്റ്റുകളെയും തെരഞ്ഞെടുത്ത ഒരു...

ആപ്പുകൾ പഠിപ്പിക്കുമോ?

കണക്കിലെ ഒരു കടുകട്ടിയായ പ്രശ്നം തെളിയിക്കാൻ നിങ്ങൾ എത്ര സമയം ചിലവഴിക്കും? ഏതാനും മണിക്കൂറുകൾ? ഒരു ദിവസം? അതോ മാസങ്ങൾ? എന്നാൽ ഏഴുവർഷം ഒരു പ്രശ്നത്തിന്റെ പിന്നാലെ ആയാലോ? ഐൻസ്റ്റൈൻ, മൊസാർട്ട്, ഡാ വിഞ്ചി ഇവരെല്ലാം അസാമാന്യ പ്രതിഭകളെന്ന് ലോകം വാഴ്ത്തുന്ന ആളുകളാണ്. ഇവർക്കെല്ലാം പൊതുവായി എന്തായിരുന്നു ഉണ്ടായിരുന്നത്? ചെറിയ പ്രായത്തിലേ ഇവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു...

ഉപരി പഠനവും തൊഴിൽ സാദ്ധ്യതകളും

ഭാവിയേക്കുറിച്ചുള്ള ആശങ്കകൾ നമുക്കു ചുറ്റും എവിടെ നോക്കിയാലും കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങളാണല്ലോ? ചിലത് ഉപരി പഠനത്തിനായുള്ള പരിശീലനം, ചിലയിടങ്ങളിൽ തൊഴിൽ നേടാനുള്ള മത്സര പരീക്ഷകൾക്കായുള്ള പരിശീലനം, ഇനി മറ്റ് ചിലത് തൊഴിൽ വൈദഗ്ദ്യം വർദ്ധിപ്പിക്കാനുള്ളത്. ഇങ്ങിനെയുള്ള കേന്ദ്രങ്ങൾക്ക് നമ്മളെ സഹായിക്കാനാവുമെങ്കിലും നമ്മുടെ പരിശീലിക്കപ്പെടാനുള്ള സന്നദ്ധതയും, അടിസ്ഥാന വിദ്യാഭ്യാസവും, ആർജ്ജിച്ചിട്ടുള്ള കഴിവുകളുമൊക്കെയാണ് തൊഴിലിനും ജീവിത വിജയങ്ങൾക്കും സഹായിക്കുക....