ദ്രവ്യാവസ്ഥകളുടെ കെട്ടുപാടുകൾ - ഭൗതികശാസ്ത്ര നോബൽ 2016

അത്യാവശ്യമായി ഒരു അയ തൂക്കാനായി ഒരു മുഴം പഴയ കയർ തപ്പിയെടുക്കുമ്പോഴോ, പാട്ട് കേൾക്കാൻ ഒരു ഈയർഫോൺ തപ്പിയെടുക്കുമ്പോഴോ ഒക്കെ ഒരു ശല്യമായി കടന്ന് വരുന്ന ഒന്നാണ് കെട്ടുപിണയുക എന്നത്! നമ്മൾ ഒരു ചരടിൽ കെട്ടിടണം എന്ന് വച്ചാലോ, രണ്ടറ്റവും കോർത്ത് തന്നെ വേണം താനും. ശാസ്ത്രം പറയുന്നു നാം സ്വയം പഴിക്കേണ്ട കാര്യമില്ല പകരം...

ക്വാണ്ടം കമ്പ്യൂട്ടർ

നിങ്ങൾ ഒരു ഫുട്ബോൾ അല്ലെങ്കിൽ ക്രിക്കറ്റ് മത്സരം ടിവിയിൽ കാണുകയാണെന്ന് കരുതുക. സമ്പ്രേഷണം ആരംഭിക്കുമ്പോൾ സ്റ്റേഡിയത്തിന്റെ ഒരു ആകാശ വീക്ഷണം ദൃശ്യമാവുന്നു, പിന്നീട് ക്യാമറ സ്റ്റേഡിയത്തിനുള്ളിലേക്ക് കൂടുതൽ വ്യക്തമായ ദൃശ്യങ്ങളിലേക്ക് വരുന്നു. മത്സരം ആരംഭിക്കാൻ പോകുന്നതേയുള്ളൂ. കാണികളുടെ അകലെ നിന്നുള്ള ദൃശ്യം വലിയ വ്യക്തത തരുന്നില്ല. ചില ഭാഗത്ത് ആവേശം തിരതല്ലുന്നു, ചിലർ മെക്സിക്കൻ വേവ്...

ഐൻസ്റ്റൈനും മൊസാർട്ടും ഉണ്ടാകുന്ന വഴി

“കാലാവസ്ഥ ഒരിക്കലും മോശമാവില്ല. വസ്ത്രധാരണം അപര്യാപ്തമാവാമെന്ന് മാത്രം!” ഒരു ഫിന്നിഷ് പഴമൊഴി. മറ്റുള്ളവർക്ക് പിന്നാലെ ഓടുന്ന കുട്ടികളുടെയും അല്ലെങ്കിൽ അവരെ ഓടിക്കുന്ന മാതാപിതാക്കളൂടെയും കാലം കഴിയുകയാണോ? സ്വയം വഴി വെട്ടിത്തെളിക്കുന്ന തലമുറയാണോ ഇനി മുന്നിലുള്ളത്? വ്യത്യസ്തമായ വഴികൾ തെരഞ്ഞെടുത്ത കുട്ടികളുടെ വാർത്തകൾ പലരും പങ്കു വയ്ക്കുന്നുണ്ട്. കുട്ടികളെ രൂപപ്പെടുത്തുന്നതിൽ കുടുംബം, അദ്ധ്യാപകർ, സമൂഹം എന്നിവർക്കെല്ലാം പ്രധാന...

ഗണിത വഴികളും, ഫെർമായുടെ അവസാന സിദ്ധാന്തവും

കണക്കിലെ ഒരു കടുകട്ടിയായ പ്രശ്നം തെളിയിക്കാൻ നിങ്ങൾ എത്ര സമയം ചിലവഴിക്കും? ഏതാനും മണിക്കൂറുകൾ? ഒരു ദിവസം? അതോ മാസങ്ങൾ? എന്നാൽ ഏഴുവർഷം ഒരു പ്രശ്നത്തിന്റെ പിന്നാലെ ആയാലോ? എതാണ്ട് പത്ത് വർഷങ്ങൾക്ക് മുന്നെയാണ് ‘ദ പ്രൂഫ്’ (The Proof) എന്ന ഡോകുമെന്ററി ചിത്രം കാണാനിടയായത്. അന്നു മുതൽ ആൻഡ്ര്യൂ വൈൽസ് (Andrew Wiles) എന്ന...

ഗുരുത്വമുള്ള തരംഗങ്ങൾ!

“എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ചിന്തയായിരുന്നു അത്.” ആൽബർട് ഐൻസ്റ്റൈൻ. ഏത് മനോഹര ചിന്തയാവാം ഐൻസ്റ്റൈനെ ഇങ്ങിനെ പറയാൻ പ്രേരിപ്പിച്ചത്? സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് ഐൻസ്റ്റൈൻ ചിന്തിച്ചിരുന്നതും, മനസ്സാ സാങ്കല്പിക പരീക്ഷണങ്ങൾ (Thought Experiments) നടത്തിയിരുന്നതും, പ്രകാശത്തോടൊപ്പം സഞ്ചരിച്ചാൽ എന്തായിരിക്കും അവസ്ഥ എന്നതിനെക്കുറിച്ചായിരുന്നു [1]. പിന്നീട് കുറെക്കാലം ജോലിയില്ലാതെ കഷ്ടപ്പെട്ടപ്പോഴും, സ്വിസ്സ് പേറ്റന്റ് ഓഫീസിൽ ജോലി...