യാന്ത്രികമാകുമോ ജീവിതം?
നാണയപ്പെരുപ്പവും, ഇന്ധനവിലയും കുറഞ്ഞിട്ടും, മസാല ദോശയുടെ വില കുറയാത്തത് യന്ത്രവൽക്കരണത്തിന്റെ അഭാവം മൂലം – റിസർവ് ബാങ്ക് ഗവർണർ, രഘുറാം രാജൻ! യന്ത്രങ്ങളെപ്പോലെ പണിയെടുക്കുന്ന അന്തേവാസികൾ ഉണ്ടാക്കുന്ന ചപ്പാത്തിയും ചിക്കൻ കറിയും കുറഞ്ഞ വിലയ്ക്ക് നമ്മുടെ ജയിലുകളിൽ നിന്ന് വരുന്നത് വാങ്ങി കഴിക്കുന്ന നമുക്ക് മേൽപ്പറഞ്ഞത് ശരിയല്ലേ എന്നു തോന്നുക സ്വാഭാവികം. ഏതായാലും ഇതിന്റെ ധനതത്വ...